video
play-sharp-fill

മുണ്ടക്കയത്ത് ഇടിമിന്നൽ: അമ്മയ്ക്കും മകനും പരിക്കേറ്റു; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മുണ്ടക്കയത്ത് ഇടിമിന്നൽ: അമ്മയ്ക്കും മകനും പരിക്കേറ്റു; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തിൽ മഞ്ജു മകൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് ഇരുവർക്കും പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് നിന്ന ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. തുടർന്ന് രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
ശനിയാഴ്ച മുതൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക റിപ്പോർട്ട.് പാലക്കാട് ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഈ സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലും സമാന രീതിയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.