തുഞ്ചന്‍പറമ്പിലെ വിദ്യാരംഭം ഒക്ടോബര്‍ രണ്ടിന്; വെളുപ്പിന് അഞ്ച് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ; മുന്‍കൂട്ടി രജിസ്‌ട്രേഷനില്ല

Spread the love

തിരൂര്‍: തുഞ്ചന്‍പറമ്പിലെ ഈ വര്‍ഷത്തെ വിദ്യാരംഭച്ചടങ്ങുകള്‍ ഒക്ടോബര്‍ രണ്ടിന് നടക്കും.

ആദ്യക്ഷരംകുറിക്കാന്‍ ജാതി മത ഭേദമെന്യേ ആയിരങ്ങള്‍ തുഞ്ചന്‍പറമ്ബില്‍ എത്താറുണ്ട്.
കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരന്‍, പി.സി. സത്യനാരായണന്‍, പ്രഭേഷ് പണിക്കര്‍ എന്നിവരും സരസ്വതീ മണ്ഡപത്തില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരും കുട്ടികള്‍ക്ക് ഹരിശ്രീ കുറിക്കും.

കാലത്ത് അഞ്ചു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിദ്യാരംഭച്ചടങ്ങുകള്‍. മുന്‍കൂട്ടി രജിസ്‌ട്രേഷനില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുഞ്ചന്‍ വിദ്യാരംഭ കലോത്സവം 24-ന് തുടങ്ങും. വൈകീട്ട് 5.30-ന് വിനീത നെടുങ്ങാടി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷത വഹിക്കും.

എല്ലാ ദിവസങ്ങളിലും വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറുമെന്ന് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗങ്ങളായ പി. കൃഷ്ണന്‍കുട്ടി, അഡ്വ. എം. വിക്രമകുമാര്‍, ട്രസ്റ്റ് കോഡിനേറ്റര്‍ ഡോ. കെ. ശ്രീകുമാര്‍, സൂപ്രണ്ട് ടി.പി. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പറഞ്ഞു.