
എറണാകുളം: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ.
ഓരോ ജനപ്രതിനിധികളും ഭരണഘടന സംരക്ഷിക്കാൻ ബാധ്യതയുള്ളവരും ജനങ്ങൾക്ക് മാതൃകയാകേണ്ടവരുമാണ്. അത്തരമൊരു നിയമസഭാ സാമാജികൻ ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടത് അങ്ങേയറ്റം ഗൗരവകതരമാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് സ്ത്രീത്വത്തെ പിച്ചിച്ചീന്തിയ രാഹുൽ മാങ്കൂട്ടത്തിലിന് ജനപ്രതിനിധിയായി തുടരാൻ യാതൊരു അർഹതയുമില്ലെന്നും എത്രയും വേഗം രാജിവെക്കാൻ രാഹുൽ തയ്യാറാകണമെന്നും തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


