വെറും വയറ്റില്‍ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ലഭിക്കും നിരവധി ഗുണങ്ങള്‍
നമ്മുടെ വീട്ടില്‍ ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ധാരാളം പോഷകഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
രാവിലെ വെറും വയറ്റില്‍ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ഗുണങ്ങള്‍ നല്‍കുന്നു.പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി വെള്ളം സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ കുറയ്‌ക്കാൻ തുളസി വെള്ളം ശീലമാക്കാവുന്നതാണ്.
തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അതായത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വര്‍ദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
തുളസി വെള്ളം പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളെ കൂടുതല്‍ പ്രതിരോധിക്കാനും സഹായിക്കും.
യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്.
ബിപി കുറയ്‌ക്കാനും ഇതു സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.തുളസി രക്തം ശുദ്ധീകരിക്കും