video
play-sharp-fill

‘മുരുകനെ’യും വീഴ്ത്തി ‘ബെന്‍സ്’! മലയാളത്തിലെ എക്കാലത്തെയും വലിയ ആറാമത്തെ ഹിറ്റ് ഇനി ‘തുടരും’; ആഗോള ബോക്സ് ഓഫീസില്‍ 150 കോടി കടന്നു

‘മുരുകനെ’യും വീഴ്ത്തി ‘ബെന്‍സ്’! മലയാളത്തിലെ എക്കാലത്തെയും വലിയ ആറാമത്തെ ഹിറ്റ് ഇനി ‘തുടരും’; ആഗോള ബോക്സ് ഓഫീസില്‍ 150 കോടി കടന്നു

Spread the love

കൊച്ചി: മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ തുടരും.

ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് വലിയ പ്രീ റിലീസ് പബ്ലിസിറ്റി അണിയറക്കാര്‍ കൊടുത്തില്ല
എന്നാല്‍ സംവിധായകന്‍ അടക്കമുള്ളവര്‍ നല്‍കിയ ചുരുക്കം അഭിമുഖങ്ങളില്‍ ചിത്രം എന്താണെന്ന് കൃത്യമായി പറഞ്ഞിരുന്നു. ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നും എന്നാല്‍ ഫീല്‍ ഗുഡ് അല്ലെന്നുമാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി റിലീസിന് മുന്‍പ് പറഞ്ഞത്.

ഹൈപ്പ് കൂട്ടാതിരിക്കാനായി ചിത്രത്തിന്‍റെ ആക്ഷന്‍, ത്രില്ലര്‍ അംശങ്ങള്‍ അണിയറക്കാര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം വമ്ബന്‍ മൗത്ത് പബ്ലിസിറ്റി നേടിയതോടെ ഇന്നുവരെ ബോക്സ് ഓഫീസില്‍ ചിത്രത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും. ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷന്‍ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല.
റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്ന് വന്‍ ഒക്കുപ്പന്‍സിയോടെയാണ് ചിത്രം എല്ലായിടവും പ്രദര്‍ശിപ്പിക്കുന്നത്.