
ദാ വീണ്ടും മോഹൻലാല്‍! എമ്പുരാന്റെ റെക്കാര്‍ഡ് 24 മണിക്കൂറില്‍ തകര്‍ത്ത് ‘തുടരും’; ബുക്ക്‌മെെഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിംഗില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം
കോട്ടയം: റെക്കാർഡുകള്‍ തകർത്ത് മോഹൻലാല്‍ ചിത്രം ‘തുടരും’.
ഇൻഡസ്ട്രി ഹിറ്റായ എമ്പുരാനെ ഞെട്ടിക്കുന്ന ബുക്കിംഗാണ് ചിത്രത്തിന് വിവിധ ഓണ്‍ലെെൻ ബുക്കിംഗ് ആപ്പുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ശേഷം, ബുക്ക്‌മെെഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിംഗില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ‘തുടരും’.
നാലുലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. എമ്പുരാൻ റിലീസിന് ശേഷം മൂന്ന് ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വമ്പൻ ഹെെപ്പിലും വലിയ ബഡ്ജറ്റിലും പാൻ ഇന്ത്യൻ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കാർഡ് തകർത്താണ് തുടരും ബുക്ക് മെെഷോയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
Third Eye News Live
0