തൃക്കൊടിത്താനം പഞ്ചായത്തിലെ പൊട്ടശേരി തോടിന്‍റെ നവീകരണത്തിന് 3.50 ലക്ഷം രൂപയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ തോട്ടശേരി തോടിന്‍റെ നവീകരണത്തിന് 1.50 ലക്ഷം രൂപയും അനുവദിച്ചു.

Spread the love

ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ പൊട്ടശേരി തോടിന്‍റെ നവീകരണത്തിന് 3.50 ലക്ഷം രൂപയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ

തോട്ടശേരി തോടിന്‍റെ നവീകരണത്തിന് 1.50 ലക്ഷം രൂപയും അനുവദിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ തോട് എംഎല്‍എയുടെ ഇടപെടലില്‍ നവീകരിച്ചിരുന്നു. എന്നാല്‍, മാലിന്യങ്ങളും മറ്റു പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നതു മൂലം തോട് വീണ്ടും നവീകരിക്കേണ്ട അവസ്ഥയിലേക്ക് വരുകയും സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍, തോട് നവീകരിച്ചുതരുന്ന സമയത്തുതന്നെ പൊതുജനങ്ങള്‍ മാലിന്യങ്ങളോ പാഴ്‌വസ്തുക്കളോ വലിച്ചെറിയാതെ തോട് സംരക്ഷിച്ചെങ്കില്‍ മാത്രമെ

നവീകരണം പൂര്‍ത്തിയാകുകയുള്ളൂവെന്നും വെള്ളപ്പൊക്കം തടയുവാന്‍ സാധിക്കൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.