എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എംകെ വർഗീസ്:തന്റേത് കോൺഗ്രസ് കുടുംബം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും നല്‍കി

Spread the love

തൃശൂർ: ഉടമ്പടി പ്രകാരം എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എംകെ വർഗീസ്. സ്വന്തം ഡിവിഷനില്‍ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോണ്‍ഗ്രസ് കുടുംബമാണെന്നായിരുന്നു എംകെ വർഗീസിന്റെ മറുപടി.

video
play-sharp-fill

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും എംകെ വർഗീസ് നല്‍കി
അപ്പുറത്തും ഇപ്പുറത്തും 24 പേരും ആയപ്പോള്‍ താൻ നിർണയിക്കണമായിരുന്നു ആര് മേയർ ആകുമെന്ന്. അങ്ങനെ സാഹചര്യം വന്നുപോയതാണ്.

താൻ കോണ്‍ഗ്രസുകാരനാണെങ്കിലും നാടിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഭരണം ഇടതുപക്ഷത്തിന്റെ കൂടെയാണ്. അപ്പോള്‍ ഇടതുപക്ഷത്തിന്റെ കൂടെ നിന്നാല്‍ മാത്രമേ താൻ ആഗ്രഹിക്കുന്ന പോലെ വികസനം എത്തിക്കാൻ കഴിയുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയാണ് ഇടതുപക്ഷത്തിനൊപ്പം ചേർന്നതെന്ന് എംകെ വർഗീസ് പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അംഗീകാരം തരുന്ന, ജയിക്കുമെന്ന് ഉറപ്പുള്ള ഏതിനോട് ചേരാനും തയ്യാറാണെന്നും എംകെ വർഗീസ് പറഞ്ഞു