play-sharp-fill
വീണ്ടും തിരുവഞ്ചൂരിന്റെ നാക്ക് പിഴ..! വികസനം തടയുന്നത് ഭാരമുള്ള സ്ത്രീ; വിവാദമായ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം; വ്യാഴാഴ്ച തിരുവഞ്ചൂരിന്റെ ഓഫിസിലേയ്ക്കു മാർച്ച്

വീണ്ടും തിരുവഞ്ചൂരിന്റെ നാക്ക് പിഴ..! വികസനം തടയുന്നത് ഭാരമുള്ള സ്ത്രീ; വിവാദമായ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം; വ്യാഴാഴ്ച തിരുവഞ്ചൂരിന്റെ ഓഫിസിലേയ്ക്കു മാർച്ച്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ പൊതുപ്രവർത്തകയായ വനിതയെ ഭാരമുള്ള സ്ത്രീ എന്നു വിശേഷിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധിക്ഷേപിച്ചതായി പരാതി. പൂവൻതുരുത്തിൽ മേൽപ്പാലം നിർമ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ അഡ്വ.ഷീജാ അനിലിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.

സംഭവം സംബന്ധിച്ചുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ കോടിമതയിലെ ഓഫിസിലേയ്ക്കു രാവിലെ 11 ന് മാർച്ച് നടത്താൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ ഊട്ടുപുര സന്ദർശിച്ച വിഷയത്തിൽ സി.പി.എമ്മും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ സ്ത്രീ വിരുദ്ധ പരാമർശം തിരുവഞ്ചൂർ നടത്തിയെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

പൂവൻതുരുത്തിൽ മേൽപ്പാലം നിർമ്മാണം വൈകുന്നതിനെതിരെ ബുധനാഴ്ച വൈകിട്ട് കോൺഗ്രസ് നേതൃത്വത്തിൽ പൂവൻതുരുത്തിൽ സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന് ഇടയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തിപരമായ അധിക്ഷേപം നടത്തിയതായുള്ള പ്രസംഗം ഉണ്ടായത്.

കോടിമത ഈരയിൽക്കടവിലെ വികസനം തടയുന്നത് ഭാരം കൂടുതലുള്ള വനിതതയാണ് എന്നാണ് തിരുവഞ്ചൂർ പ്രസ്താവന നടത്തിയത്. ഇതു സംബന്ധിച്ചുള്ള വീഡിയോ സി.പി.എം സൈബർ പോരാളികൾ വൈറലാക്കി മാറ്റിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സി.പി.എം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിലേയ്ക്കു മാർച്ച് നടത്തുന്നത്.