എഴുന്നേറ്റു നിൽക്കാൻ പോലുമാകാതെ വീടിനുള്ളിൽ അവശനായി കിടന്ന് വയോധികൻ: വിവരം അറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ കണ്ടത് ഗുരുതരാവസ്ഥയിൽ കിടക്കുന്നയാളെ; പരിശോധനയിൽ കൊവിഡ് പോസിറ്റിവാണെന്നു കണ്ടിട്ടും കാരുണ്യം കൈവിടാതെ രോഗിയെ ആശുപത്രിയിൽ എത്തിച്ച് യുവാക്കൾ; തിരുവാർപ്പിൽ കണ്ടത് കാരുണ്യത്തിന്റെ മറ്റൊരു മുഖം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് കാലത്ത് ഓരോ ദിവസവും കേരളം പുതിയ പുതിയ മാതൃകകൾ തീർക്കുകയാണ്. കാരുണ്യത്തിന്റെ പുതിയ കൊവിഡ് കാലമാതൃക തീർക്കുകയാണ് തിരുവാർപ്പ് പഞ്ചായത്തിലെ ഒരു കൂട്ടം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അകത്തു നിന്നും കുറ്റിയിട്ടിരുന്ന വീടിന്റെ മുറിയ്ക്കുള്ളിൽ രോഗ ബാധിതനായി കഴിഞ്ഞിരുന്നയാളെ രക്ഷിച്ച് ആശുപത്രിയിലേയ്ക്കു മാറ്റിയാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ മാതൃകയായിരിക്കുന്നത്.
തിരുവാർപ്പ് പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ റൂബി ചാക്കോ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാങ്കേരി എന്നിവരാണ് രോഗ ബാധിതനായ ആളെ രക്ഷിക്കുന്നതിനായി നിർണ്ണായകമായ ഇടപെടൽ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തിലെ റൂബിയുടെ വാർഡിലെ പ്രദേശത്താണ് രോഗ ബാധിതനായ ആൾ വീടിനുള്ളിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി കനത്ത ചുമയെ തുടർന്നു ഇദ്ദേഹം വീടിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും, ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നാണ് റൂബി വിവരം അറിഞ്ഞത്.
തുടർന്നു, ജാഗ്രതാ സമിതി അംഗങ്ങൾക്കൊപ്പം റൂബി സ്ഥലത്ത് എത്തി. തുടർന്നു, അകത്തു നിന്നും കുറ്റിയിട്ട വീടിന്റെ വാതിൽ തല്ലിത്തകർത്ത് ജാഗ്രതാ സമിതി അംഗങ്ങൾ അകത്തു കയറി. തുടർന്നു, ഡൈനോവയിൽ നിന്ന് ജീവനക്കാരെ വിളിച്ചു വരുത്തി വീട്ടിൽ എത്തിച്ച് രോഗിയുടെ കൊവിഡ് പരിശോധന നടത്തി.
ഫലം വന്നപ്പോഴാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. തുടർന്നു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാങ്കേരിയെ സ്ഥലത്ത് വിളിച്ചു വരുത്തി. തുടർന്ന് ഇരുവരും പി.പി.ഇകിറ്റ് ധരിച്ച് അകത്തു കയറിയ ശേഷം രോഗിയെ പുറത്ത് എത്തിച്ചു. തുടർന്നു ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റി.