
പാലക്കോട് : തൃത്താലയിൽ നിയന്ത്രണം വിട്ട കാർ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കുമ്ബിടി പെരുമ്ബലം പള്ളിപ്പടി പുളിക്കല്‍ വീട്ടില്‍ അബ്ബാസിന്റെ ഭാര്യ റഹീന (38)യാണ് മരിച്ചത്. അപകടം സംഭവിച്ചതിന് തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
അപകടം സംഭവിച്ചത് മുതല്‍ അബോധാവസ്ഥയിലായിരുന്നു റഹീന. ഫെബ്രുവരി 23ന് ഞായറാഴ്ച കാലത്ത് ആറരയോടെയാണ് കുടുംബസമേതം സഞ്ചരിച്ച കാർ തൃത്താല സെന്ററില്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചാണ് അപകടം. കുട്ടികളടക്കം ഏഴ് പേർ ഉണ്ടായിരുന്ന വാഹനത്തില്‍ റഹീനയുടെ ഒന്നര വയസുള്ള ഹൈസിൻ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടാമ്ബി ഗ്രീൻ പാർക്കില്‍ താമസിക്കുന്ന താഴത്തേതില്‍ ഹനീഫ -ഭാര്യ റംല ദമ്ബതികളുടെ മകളാണ് റഹീന. കാർ ഓടിച്ചിരുന്ന പട്ടാമ്ബി ഗ്രീൻ പാർക്കില്‍ താഴത്തേതില്‍ ഫായിസി(26)നെതിരെ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനു കാരണമാക്കിയതിന് തൃത്താല പൊലീസ് കേസെടുത്തിരുന്നു.