തൃശൂരിൽ ബെക്കപകടം: സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു: അന്തിക്കാട് സ്വദേശി റിറ്റ്സ് ആണ് മരിച്ചത്.

Spread the love

തൃശൂർ: അന്തിക്കാട് പുത്തൻപീടികയില്‍ മുറ്റിച്ചൂർ റോഡിന് സമീപം ബുള്ളറ്റ് ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

video
play-sharp-fill

ക്രിസ്‌മസ് തലേന്ന് രാത്രി 12.30ഓടെയായിരുന്നു സംഭവം. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്‌സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാർഡ് സിപിഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് റിറ്റ്‌സ്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

അറയ്‌ക്ക വീട്ടില്‍ സഫീർ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടില്‍ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 12.30ഓടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിങ്ങോട്ടുകരയിലുള്ള ആംബുലൻസ് ജീവനക്കാരാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്ബോഴേക്കും റിറ്റ്‌സ് മരിച്ചിരുന്നു. ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.