
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള പൂര വിളംബരത്തിന് ഇത്തവണയും എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുരനട തുറക്കും. കൊച്ചി ദേവസ്വം ബോര്‍ഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം. പൂര വിളംബരം നടത്താൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മടക്കിക്കൊണ്ടുവരണമെന്ന അഭിപ്രായം ഉയർന്നിരുന്നു. അത് പരിഗണിക്കാതെയാണ് എറണാകുളം ശിവകുമാറിന് വീണ്ടും അവസരം നൽകിയത്.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാര്‍ തെക്കേഗോപുരവാതില്‍ തുറക്കുക. ഈ ചടങ്ങോടെയാണ് തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.



