തൃശൂർ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിന് സമീപത്ത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി!

Spread the love

തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയിൽ മൈനർ ഓപ്പറേഷൻ തിയേറ്ററിന് സമീപത്ത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ടതോടെ രോഗികള്‍ പലവഴി പാഞ്ഞു. ഇന്നലെയായിരുന്നു സംഭവം.

video
play-sharp-fill

രണ്ടാഴ്ചയായി ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറയുന്നു. ആശുപത്രിയുടെ ഒരുവശത്ത് കാടുമൂടി കിടക്കുകയാണ്. ഇവിടെ ഉഗ്ര വിഷമുള്ള പാമ്പുണ്ടെന്നാണ് രോഗികള്‍ പറയുന്നത്. ജീവനക്കാർ പാമ്പിനെ കണ്ടെത്തിയതിനാല്‍ ആർക്കും കടിയേറ്റില്ല.

ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്.കെ.പിയും കൂടിയാണ് പാമ്പിനെ പിടികൂടിയത്. മൂർഖനെ പിന്നീട് വനംവകുപ്പിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group