കുടുംബവഴക്ക്;തൃശൂരിൽ ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Spread the love


സ്വന്തം ലേഖിക

തൃശൂര്‍: തളിക്കുളത്ത് ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍(55), ഭാര്യ നസീമ (50), മകള്‍ അഷിത (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കുടുംബതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

നിലവിൽ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ പൊലീസ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group