
സ്വന്തം ലേഖിക
തൃശൂർ: കോർപ്പറേഷൻ യോഗത്തിൽ സംഘർഷം. മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്തി. കോൺഗ്രസ് ബജറ്റ് കീറിയെറിഞ്ഞു. പിന്നാലെ ഇരുപക്ഷവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. കൗൺസിൽ യോഗം കൂടിയ ഉടൻ കോൺഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങി. മേയറുടെ ചേമ്പറിൽ കയറിയാണ് കോൺഗ്രസിന്റെ പ്രതിഷേധം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസവാദം ഉന്നയിച്ചത്. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.