വനിതാ അഭിഭാഷകയേയും സുഹൃത്തിനെയും അസഭ്യം പറഞ്ഞു ;തൃശൂരിൽ മൂന്ന് യുവാക്കൾ പിടിയിൽ

Spread the love


സ്വന്തം ലേഖിക

തൃശ്ശൂർ: നഗരമധ്യത്തിൽ വച്ച് സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ പിടിയിലായി. തൃശ്ശൂർ സ്വരാജ് റൌണ്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകുന്നേരം സ്വരാജ് റൌണ്ടിൽ വാഹനം കാത്തു നിൽക്കുകയായിരുന്ന വനിതാ അഭിഭാഷകയേയും ഒപ്പമുണ്ടായിരുന്ന യുവതിയേയും യുവാക്കൾ അസഭ്യം പറഞ്ഞെന്നാണ് പരാതി.

ഇതിനെ യുവതികൾ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് നേരെ യുവാക്കൾ കൈയ്യേറ്റ ശ്രമം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ അഭിഭാഷക പരാതി നൽകിയത് അനുസരിച്ച് തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. യുവാക്കൾ നിലവിൽ സ്റ്റേഷനിലാണുള്ളത്. അഭിഭാഷകയുടെ പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group