
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂര്‍.
ശക്തമായ ത്രികോണ പോരിനു സാധ്യതയുണ്ടെന്നാണ് മൂന്ന് മുന്നണികളും തൃശൂരില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് തൃശൂര്‍.
എല്‍ഡിഎഫിനായി സിപിഐയാണ് തൃശൂരില്‍ മത്സരിക്കുന്നത്.
ഇത്തവണയും സിപിഐ തന്നെ മത്സരിക്കുകയാണെങ്കില്‍ വി.എസ്.സുനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. സുനില്‍ കുമാര്‍ മത്സരിച്ചാല്‍ തൃശൂരില്‍ എല്‍ഡിഎഫിനു നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
എന്നാല്‍ സുനില്‍കുമാര്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുനില്‍ കുമാര്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃശൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. സിപിഐ ഇതിനു തയ്യാറാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തൃശൂരിനു പകരം ജില്ലയില്‍ തന്നെ മറ്റേതെങ്കിലും സീറ്റ് വിട്ടുനല്കാമെന്നാകും സിപിഎം നിലപാടെടുക്കുക.
ബിജെപിക്കായി പത്മജ വേണുഗോപാലാണ് മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്മജ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസിനായി തൃശൂരിലെ മുന്‍ മേയര്‍ രാജന് ജെ പല്ലന് മത്സരിക്കാനാണ് സാധ്യത.



