യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു
തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠൻ എന്നിവർ തമ്മിലാണ് തർക്കമുണ്ടായത്. തർക്കമുണ്ടായ സ്ഥലത്താണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തർക്കത്തിന് പിന്നാലെ ബൈക്ക് നൽകാൻ വേണ്ടി കോടന്നൂർ ഭാഗത്തേക്ക് മനു എത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന മൂന്നുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നടുറോഡിൽ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മർദിച്ചത്. ബോധം നഷ്ടപ്പെട്ട മനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നില്ല. സംഭവ സ്ഥലത്തുവെച്ച് തന്നെ മനു മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണികണ്ഠൻ എന്നയാളാണ് പ്രതിയെന്നാണ് സൂചന.