
തൃശ്ശൂര്‍: പരിക്കേറ്റ തൃശൂര്‍ നാട്ടിക എംഎല്‍എ സി സി മുകുന്ദനെ സന്ദര്‍ശിച്ച് റവന്യൂമന്ത്രി കെ രാജന്‍. മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, സിപിഐ ജില്ലാസെക്രട്ടറി കെ ജി ശിവാനന്ദന്‍ എന്നിവരോടൊപ്പമാണ് മന്ത്രി കെ രാജന്‍ തൃശൂരിലെ സി സി മുകുന്ദന്‌റെ വീട്ടിലെത്തിയത്.
കടം വീട്ടി പുതിയ വീട് പണിതു നല്‍കാമെന്ന് എം.എല്‍.എയ്ക്കു പാര്‍ട്ടി ഉറപ്പുനല്‍കി. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. മക്കളുടെ വിവാഹ ചെലവിനായി ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഈ ബാധ്യത വീട്ടാന്‍ കഴിഞ്ഞില്ല. സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണ് മുകുന്ദന്‍റെ പ്രത്യേക.
സഹപ്രവര്‍ത്തകന്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കാനായി പാര്‍ട്ടി നേതാക്കള്‍ നേരിട്ടെത്തി. മന്ത്രി കെ.രാജനും ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദനും വി.എസ്.സുനില്‍കുമാറും എം.എല്‍.എയെ ആശ്വസിപ്പിക്കാന്‍ എത്തി. പാര്‍ട്ടി കടം വീട്ടും. വീടു പണിയും. മന്ത്രി കെ.രാജന്‍ ഉറപ്പുനല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group