തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ കോടികളുടെ ലഹരി കച്ചവടം; ജിം ഇൻസ്ട്രക്ടര്‍ അറസ്റ്റില്‍

Spread the love

തൃശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ വൻ ലഹരിമരുന്ന് ശൃംഖലയെ തകർത്ത് തൃശ്ശൂർ റൂറല്‍ പോലീസ്.

video
play-sharp-fill

യുവതികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സുപരിചിതയായ ജിം ഇൻസ്ട്രക്ടർ ശ്രീലക്ഷ്മിയാണ് (30) രണ്ടേകാല്‍ കിലോയിലധികം ഹാഷിഷ് ഓയിലുമായി പോലീസിന്റെ പിടിയിലായത്. കരയാമുട്ടത്തെ വാടകവീട്ടില്‍ അർദ്ധരാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്നും വില്‍പ്പനാ പണവും പിടിച്ചെടുത്തത്.

 

കൂടാതെ മയക്ക് വില്‍പന നടത്തി അനധികൃതമായി സമ്ബാദിച്ച 90500 രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തീരദേശ മേഖലയിലെ വിദ്യാർത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്.

 

പൊലീസ്-എക്സൈസ് പരിശോധനകള്‍ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നത്. യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച്‌ നല്‍കിയയാളെക്കുറിച്ചുള്ള നിർണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.