ജോലിയൊന്നുമില്ലെങ്കിലും, ആർഭാട ജീവിതം ;എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് പിടികൂടി.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

തൃശൂര്‍: എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് തൃശൂരില്‍ പിടികൂടി. മുണ്ടൂര്‍ സ്വദേശി വിനീഷ് , പാവറട്ടി സ്വദേശി ടാൻസൻ എന്നിവരാണ് പിടിയിലായത്.ജോലിയൊന്നുമില്ലെങ്കിലും യുവാക്കള്‍ നയിച്ചു വന്നിരുന്ന ആര്‍ഭാട ജീവിതം ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഏറെ നാളായി ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു.

 

ഇവരില്‍ നിന്നും 64 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെടുത്തു. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവുമാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിലെ ആഫ്രിക്കൻ വംശജരില്‍ നിന്നും ചെറിയ തുകയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് പ്രതികള്‍ മൂന്നിരട്ടി വില വാങ്ങിയാണ് മറിച്ച്‌ വിറ്റിരുന്നതെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി.

 

ഡ്രോപ്പ് ഔട്ട് എന്ന പുതിയ രീതിയാണ് മയക്കുമരുന്ന് മൊത്ത കച്ചവടക്കാര്‍ സമീപകാലത്തായി സ്വീകരിച്ച്‌ വരുന്നതെന്നും ഇത് സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി