
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് നിഗമനം. പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂര്‍ ഗാന്ധിനഗറില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ തീപടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ഓട്ടോ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്രോള്‍ ക്യാനുമായി ഒരാള്‍ ഓട്ടോയ്ക്ക് സമീപം നില്ക്കുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ആത്മഹത്യ ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.



