അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ സ്കൂട്ടറിൽ കാറിടിച്ച് അപകടം; തൃശ്ശൂരിൽ ആറുവയസ്സുകാരൻ ദാരുണന്ത്യം

Spread the love

തൃശ്ശൂർ:ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.

video
play-sharp-fill

പെരുവനം സംസ്കൃത സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാതൃഭൂമി തൃശ്ശൂർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ചക്കാലക്കൽ അരുൺ കുമാറിൻ്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്.

തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ചെറുവത്തേരി സ്വദേശിയായ അരുൺകുമാർ ചെറുവത്തേരി പത്താമുദയം കാവടി കണ്ട് മടങ്ങവേ വ്യാഴാഴ്ച ഉച്ചയ്ക്ക് ചൊവ്വൂർ കപ്പേളയ്ക്ക് സമീപത്താണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺ കുമാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.