
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം കാണിയാമ്പലില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
ചിറ്റഞ്ഞൂർ സ്വദേശികളായ പ്രണവ് (26), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാണിപ്പയ്യൂരില്‍ നിന്നും ചായ കുടിച്ച് ബൈക്കില്‍ വരികയായിരുന്ന ഇവർ കാണിയാമ്പാല്‍ പനങ്ങായി ഇറക്കത്തില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കൊപ്പം മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്നവർ പുറകില്‍ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്.
ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



