
തിരുവനന്തപുരം: കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂരിന് സ്വർണ്ണക്കപ്പ് ‘ അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രതിഭകൾ സ്വർണ്ണ കപ്പിൽ മുത്തമിട്ടു.
കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല സ്വർണക്കപ്പ് നേടുന്നത്. 1999ലാണ് തൃശൂർ ഇതിന് മുമ്പ് കിരീടം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളിയാണ് തൃശൂർ ആറാം കിരീടം എടുക്കുന്നത്.
1008 പോയിന്റുമായാണ് സാംസ്കാരിക നഗരി കലാ കിരീടത്തിൽ മുത്തമിടുന്നത്.1007 പോയിന്റ് മായി പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാമതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


