സ്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരനെ മോട്ടോർ സൈക്കിളിൽ കൂട്ടിക്കൊണ്ടുപോയി ; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി; സംഭവത്തിൽ രണ്ട് പേർ പിടിയിൽ
തൃശൂർ: വടക്കാഞ്ചേരിയിൽ 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസ്സിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല പട്ടിപറമ്പ് സ്വദേശി ആര്യമ്പാടത്ത് വീട്ടിൽ രഘു, വടക്കാഞ്ചേരി പത്താംകല്ല് സ്വദേശി പുത്തളകുളം വീട്ടിൽ ബാദുഷ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ വിദ്യാർത്ഥിയായ 17 വയസ്സുകാരനെ മോട്ടോർ സൈക്കിളിൽ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് കേസ്. ഒന്നാം പ്രതിയായ രഘു രണ്ടാം പ്രതി ബാദുഷയുടെ സഹായത്തോടെയാണ് കുട്ടിയെ കൂട്ടികൊണ്ട് പോയി പീഢനത്തിന് ഇരയാക്കിയത്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0