
തൃശ്ശൂർ ദേശീയപാതയിൽ വിള്ളൽ; റോഡ് ഇടിഞ്ഞുവീഴാൻ സാധ്യത; അശാസ്ത്രീയ നിർമ്മാണമാണ് തകർച്ചയ്ക്ക് കാരണമെന്ന് ആരോപണം
സ്വന്തം ലേഖകൻ
തൃശൂർ: പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിലെ റോഡിൽ വിള്ളൽ.
പണിതീരാത്ത സർവീസ് റോഡിലേക്ക് റോഡ് ഇടിഞ്ഞുവീഴാൻ സാധ്യത. കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. റോഡിൽ വിള്ളൽ കണ്ടിട്ട് മാസങ്ങളായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാർ മിശ്രിതം ഉപയോഗിച്ച് വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് പാറപ്പൊടിയിട്ട് അടയ്ക്കുകയല്ലാതെ മറ്റൊരു നടപടിക്കും ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ മുതിർന്നിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
പലവട്ടം നാട്ടുകാർ കരാർ കമ്പനിയോട് പരാതി പറഞ്ഞിരുന്നു. എന്നാൽ നടപടി എടുക്കാതെ കരാർ കമ്പനി മുന്നോട്ടു പോവുകയായിരുന്നു.
Third Eye News Live
0