തൃശ്ശൂരില്‍ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; ഇതര സംസ്ഥാനക്കാരൻ പിടിയില്‍

Spread the love

തൃശ്ശൂർ :   എംടിഎം മെഷീന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം, ഇതര സംസ്ഥാനക്കാരൻ പോലീസ് പിടിയിൽ. തൃശ്ശൂരിലെ പട്ടാളം റോഡിൽ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും മോഷണം നടത്താന്‍ ശ്രമിച്ച ഒഡിഷ സ്വദേശി സുനില്‍ നായിക് ആണ് പിയിലായത്.

എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിന് തെളിവായത്.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ ശ്രമിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.മോഷണ ശ്രമം സംബന്ധിച്ച്‌ ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.