
തൃശ്ശൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു; യുവാവ് അറസ്റ്റിൽ; കേരളത്തിനകത്തും പുറത്തുമായി മോഷണം അടക്കം ഇരുപതിലേറെ കേസുകളില്‍ പ്രതിയായ റോബിന്‍ഹുഡ് രഞ്ജിത് എന്ന മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്
തൃശൂര്‍: പ്രവാസിയായ ആളൂര്‍ സ്വദേശിനിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശി രഞ്ജിത് കുമാര്‍ എന്ന റോബിന്‍ഹുഡ് രഞ്ജിത് (33) ആണ് പിടിയിലായത്.
കേരളത്തിനകത്തും പുറത്തുമായി മോഷണം അടക്കം ഇരുപതിലേറെ കേസുകളില്‍ പ്രതിയാണ് രഞ്ജിത് എന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്‌ഗ്രേ ഐപിഎസിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസിയായ ആളൂര്‍ സ്വദേശിനിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയെന്നായിരുന്നു പരാതി. വാതില്‍ അതിവിദഗ്ദ്ധമായി പൊളിച്ച് അകത്തു കടന്ന് അലമാരയുടെ പൂട്ട് തകര്‍ത്താണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.