video
play-sharp-fill

തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ; സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ; സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. ചെന്നൈ സ്വദേശി സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ എന്നിവരാണ് മരിച്ചത്.

തൃശൂർ: തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിൽ ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.