video
play-sharp-fill

സാമ്പത്തിക ബാധ്യത; ഗുരുവായൂരില്‍  വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

സാമ്പത്തിക ബാധ്യത; ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Spread the love

തൃശ്ശൂർ: വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകന്‍ ജിജോ(44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപന ഉടമയായ ഇദ്ദേഹത്തെ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഏറേ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കള്‍ സ്ഥാപനത്തിലെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടു വന്ന് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അരി, പലവൃജ്ഞന കച്ചവടക്കാരനായിരുന്നു ജിജോ. സാമ്പത്തിക ബാധ്യതയിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group