വെള്ളം കുടിക്കാൻ പോയതിനെ ചോദ്യം ചെയ്യുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തു; മനംനൊന്ത് വിദ്യാർത്ഥിനികൾ എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; കന്യാസ്ത്രീയായ അദ്ധ്യാപികയ്‌ക്കെതിരെ കേസ് !

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വിദ്യാർത്ഥികൾ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ കന്യാസ്ത്രീയായ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു

തൃശൂർ കുന്നംകുളത്താണ് സംഭവം. അദ്ധ്യാപിക വിദ്യാർത്ഥികൾ വെള്ളം കുടിക്കാൻ പോയതിനെ ചോദ്യം ചെയ്യുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് വിദ്യാർത്ഥിനികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അദ്ധ്യാപികക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥിനികൾ എലിവിഷം വാങ്ങി കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെെകിട്ടോടെ ആയിരുന്നു സംഭവം. സ്‌കൂളിന് സമീപത്തുള്ള ഒരു സ്ഥലത്തേയ്‌ക്ക് വെള്ളം കുടിക്കാൻ പോകുന്നത് വിദ്യാർത്ഥികൾക്കിടയിൽ വിലക്കിയിരുന്നു. നിർദ്ദേശം തെറ്റിച്ച് വിദ്യാര്‍ത്ഥിനികൾ വെള്ളം കുടിക്കാന്‍ പോയതിനാണ് അദ്ധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞ് അടിച്ചതെന്ന് മറ്റു വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥിനികളെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. നിലവിൽ വിദ്യാർത്ഥിനികൾ അപകട നില തരണം ചെയ്തു.