
സ്വന്തം ലേഖിക
തൃശൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണത്തില്‍ നിഹാല്‍ എന്ന 11കാരന്റെ ദാരുണ മരണത്തിന്റെ ഞെട്ടല്‍ മാറുംമുൻപേ വീണ്ടും തെരുവ് നായ ആക്രമണം.
തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അമ്മയെയും മകളെയുമാണ് തെരുവ് നായ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നയൂര്‍ക്കുളം മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്ക് കടിയേറ്റത്.
കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്.
ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.