തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചു; ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ; കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

Spread the love

തൃശ്ശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് പിടിയിലായത്.

video
play-sharp-fill

ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന്റെ് തുടര്‍ച്ചയായിരുന്നു ആക്രമണം.ഷാപ്പില്‍ നിന്നും സ്റ്റാന്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം.

തൃശ്ശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.