തൃ​ശൂ​രിൽ പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്ര​തി​ക്ക് 47 വ​ര്‍​ഷം ക​ഠി​ന ത​ടവും 1,40,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി

Spread the love

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 47 വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് വി​ധി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ല്‍​ക്ക​ര പൂ​ശാ​രി അ​മ്പ​ല​ത്തി​ന​ടു​ത്ത് പ​ണി​ക്ക​ശേ​രി അ​മ​ര്‍ തേ​ജ​സ് (26) ആ​ണ് കേ​സി​ലെ പ്ര​തി.

video
play-sharp-fill

ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023 സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​രം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​മ​ർ തേ​ജ​സി​ന് 47 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1,40,000 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം 14 മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group