തൃശ്ശൂർ പുതുക്കാട് ദേശീയപാതയിൽ അപകടം; പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പതിനാലുവയസുകാരി മരിച്ചു; സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം

Spread the love

തൃശ്ശൂർ:പുതുക്കാട് ദേശീയപാതയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു. സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ 14 വയസുള്ള ശിവാനിയാണ് മരിച്ചത്. റോഡിൽ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല.

video
play-sharp-fill

പരിക്കേറ്റ സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശിവാനി. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി അങ്കമാലിയിൽ നിന്ന് പൊലീസ് പിടികൂടി.