
തൃശൂര്‍ നഗരത്തെ ആവേശത്തിലാക്കി പുലികളി; പെണ്‍പുലിയായി തിളങ്ങിയത് സന്തോഷ് പണ്ഡിറ്റിൻ്റെ പുതിയ ചിത്രത്തിലെ നായിക
സ്വന്തം ലേഖിക
തൃശൂർ: തൃശൂരിലെ പ്രശസ്തമായ പുലികളിയില്‍ പെണ്‍പുലിയായി തിളങ്ങി തൃശൂര്‍ നഗരത്തെ ആവേശത്തിലാക്കിയ പെണ്‍പുലി സമൂഹമാധ്യമങ്ങളില്‍ താരമാകുകയാണ്.
ഇതാരാണെന്നല്ലേ, സന്തോഷ് പണ്ഡിറ്റിൻ്റെ പുതിയ ചിത്രത്തിലെ നായിക നിമിഷ ബിജോയാണ് പെണ്‍പുലി ആയെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നും ഒരു താരം പുലിയായി വേഷമിടുന്നത്. നിമിഷ ബിജോ പുലിയായി വേഷമിടുന്ന വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ആയിരക്കണക്കിന് ആരാധകരാണ് ഈ യുവ അഭിനേത്രിയുടെ പ്രകടനം കാണാനായി തടിച്ചുകൂടിയത്.
ഒരാഴ്ച നീണ്ട പ്രത്യേക പരിശീലനവും വ്രതാനുഷ്ഠാനവും നടത്തി കഠിന പ്രയത്നത്തിലൂടെയാണ് ജനങ്ങള്‍ക്കായി ഈ പ്രകടനം നടത്തിയത്.
താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
Third Eye News Live
0