ബസ്സിൽ നിന്ന് ഇറങ്ങവേ റോഡിലേക്ക് വീണു: തൃശ്ശൂരിൽ വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്
തൃശ്ശൂർ: വയോധികയുടെ കാലിന് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. തൃശൂർ വടക്കാഞ്ചേരി സ്വദേശി നബീസ (68) യ്ക്കാണ് പരിക്കേറ്റത്. കുന്നുംകുളം പാതയിൽ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
കുന്നംകുളത്തേക്ക് പോകാൻ ബസ് കാത്തിരിക്കുകയായിരുന്നു ഇവർ. എന്നാൽ താൻ കയറിയ ബസ് മാറിപ്പോയെന്ന് മനസ്സിലാക്കിയ വയോധിക തിരികെ ഇറങ്ങിയപ്പോൾ ബസിൽ നിന്ന് വീഴുകയായിരുന്നു. പിന്നാലെ വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് വയോധികയുടെ കാലിനു മുകളിലൂടെ കയറിയിറങ്ങി. ഉടൻതന്നെ ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0