video
play-sharp-fill

പൂരം പൊടിപൂരം; തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും; തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാര്‍; വര്‍ണ വിസ്മയമൊരുക്കി സാമ്പിള്‍ വെടിക്കെട്ട്

പൂരം പൊടിപൂരം; തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും; തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാര്‍; വര്‍ണ വിസ്മയമൊരുക്കി സാമ്പിള്‍ വെടിക്കെട്ട്

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും.

രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ശിവകുമാര്‍ ആണ് തിടമ്ബേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്.

പത്ത് മണിയോടെ മണികണ്ഠനാലില്‍ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയന്‍ മാരാരുടെ മേള അകമ്പടിയില്‍ വടക്കുംനാഥന്‍റെ അകത്ത് പ്രവേശിച്ച്‌ തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും.

വൈകീട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും.