തുശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി.
ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉല്‍സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പൂരം ദിവസങ്ങളില്‍ ബന്ധപ്പെട്ടവരെല്ലാം ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ മുഖ്യ സംഘാടകരായി എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലഞ്ഞിത്തറ മേളം നടക്കുന്നത് ക്ഷേത്രമതില്‍ക്കെട്ടിനകത്താണ്. ലോകസിംഫണി വിശേഷണമുള്ള മേളം ആസ്വദിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിനകത്തും എത്തുക.