പൂരത്തെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്ന തൃശൂരിന് പൂര വിളംബരമേകാന്‍ തലയെടുപ്പോടെ ശിവകുമാറിന്റെ പുറപ്പാട്; ഗജപൂജയ്ക്ക് ശേഷം തൃ​ശൂ​രിലേക്ക് ​തി​രി​ച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഒരു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന പൂരത്തെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്ന തൃശൂരിന് പൂര വിളംബരമേകാന്‍ എറണാകുളത്തപ്പന്റെ മാനസപുത്രന്‍ ഗജവീരന്‍ ശിവകുമാര്‍ പുറപ്പെട്ടു.

ഇന്നലെ വൈകിട്ട് അഞ്ചിനു ശേഷമാണ് ആന തൃശൂരേക്ക് തിരിച്ചത്. പൂര പുറപ്പാടിനു മുൻപായി എറണാകുളം ശിവക്ഷേത്ര മേല്‍ശാന്തി ഗജപൂജ നടത്തി. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് വീരാളിപ്പട്ടും പൂരഹാരവും ചാര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര നടയില്‍ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ശിവകുമാറിനെ പൂര നഗരിയിലേക്ക് യാത്രയാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട ഗജവീരനെ യാത്രയാക്കാന്‍ സ്ത്രീകളും കുട്ടികളും ആനപ്രേമികകളുമടക്കം നിരവധിപ്പേരാണ് ക്ഷേത്രസന്നിധിയിലെത്തിയത്.

ഇത്തവണ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പകരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തള്ളിത്തുറക്കുകയൈന്ന് നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതി കഴിഞ്ഞമാസമാണ് തീരുമാനിച്ചത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാകും ശിവകുമാര്‍ ഗോപുരവാതില്‍ തള്ളിത്തുറക്കുക.

കോവിഡിന് മുൻപുള്ള 2019ലെ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറക്കുന്നതിന് സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണ് പൂരപ്പറമ്പിലെത്തിയത്. വിലക്കിനിടയില്‍ ഒരു മണിക്കൂര്‍ കര്‍ശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതില്‍ തുറക്കാന്‍ രാമചന്ദ്രന് അന്ന് അനുമതി ലഭിച്ചത്.

രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വനംവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്തവണ ശിവകുമാര്‍ മതിയെന്ന തീരുമാനമെന്നാണ് നെയ്തലക്കാവ് ഭരണ സമിതി അറിയിച്ചിരുന്നത്.