തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ‘പൂരഘോഷത്തിലെ ഇടപെടലുകള്‍ പരിശോധിക്കും’
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്‍റെ ആവശ്യമാണ്. പൂരഘോഷത്തിലെ ഇടപെടലുകള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ കുറ്റം ചെയ്തെങ്കില്‍ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വ്യാപക വിമർശശനങ്ങള്‍ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സുരക്ഷാ ക്രമീകരണങ്ങളോട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതില്‍ തടസവാദങ്ങളുണ്ടായി. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നത് പോലെ നടപടികളുമുണ്ടായി. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു. ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ചുരുക്കി നടത്തിയെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.