പൂരത്തിന് മാറ്റുകൂട്ടാന്‍ പാമ്പാടി രാജനും; ഗജരാജന്‍ എഴുന്നള്ളുക അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ദേവിയുടെ തിടമ്പുമായി പതിമൂന്ന് ആനകള്‍ക്കൊപ്പം

പൂരത്തിന് മാറ്റുകൂട്ടാന്‍ പാമ്പാടി രാജനും; ഗജരാജന്‍ എഴുന്നള്ളുക അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ദേവിയുടെ തിടമ്പുമായി പതിമൂന്ന് ആനകള്‍ക്കൊപ്പം

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് മാറ്റുകൂട്ടാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പിന്നാലെ ഗജരാജന്‍ പാമ്പാടി രാജനും പൂരത്തിനെത്തുന്നു.

തൃശ്ശൂര്‍ പൂരത്തിലെ ഘടകപൂരങ്ങളിലെ പ്രധാന പൂരങ്ങളിലൊന്നായ അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ദേവിയുടെ തിടമ്പേറ്റാനാണ് പാമ്പാടി രാജനെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 ആനകളോടു കൂടിയാണ് അയ്യന്തോള്‍ പൂരം വടക്കുന്നാഥ ക്ഷേത്രത്തിലേക്കെത്തുക. ഈ ആനകള്‍ക്ക് നടുവിലാണ് തിടമ്പുമായി രാജനുണ്ടാവുക.

നെയ്തലക്കാവ് പൂരം എഴുന്നള്ളിപ്പിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുക. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കുക.

2019 ലാണ് ഒടുവില്‍ രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന്റെ ഭാഗമായത്. പൂരവിളംബരത്തില്‍ നിന്നും തെച്ചിക്കോട്ട് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു.

എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ബോര്‍ഡ് ഇടപെട്ടാണ് രാമചന്ദ്രനെ ഇറക്കാനുള്ള നീക്കം നടത്തിയത്.