play-sharp-fill
തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍;  പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്: കെ സുരേന്ദ്രൻ

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍; പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്: കെ സുരേന്ദ്രൻ

പാലക്കാട്: തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്‌ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൂരത്തിന്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിന്റെ വീഴ്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ കാര്യത്തില്‍ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്‌എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്‌എസിനോ ബിജെപിക്കോ ഇതില്‍ ഒരു ബന്ധവുമില്ല. ആർഎസ്‌എസിനെ പറഞ്ഞാല്‍ ചില വോട്ടുകള്‍ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്.

സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തർ ആശങ്കയിലായപ്പോള്‍ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിൻ്റെയും യുഡിഎഫിൻ്റെയും സ്ഥാനാർത്ഥികള്‍ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.