തൃശൂര്‍ പൂരം കലക്കൽ: എസ്ഐടി സംഘത്തിലെ ഇന്‍സ്പെക്ടറുടെ പരാതിയിൽ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു; വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന അന്വേഷണിക്കണമെന്നാണ് പരാതി

Spread the love

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിൽ തൃശൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. തൃശൂര്‍ പൂരം കലക്കലിലെ ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടി സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ചന്‍റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസെടുത്തെങ്കിലും ആരെയും പോലീസ് പ്രതിചേര്‍ത്തിട്ടില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഗൂഢാലോചന അന്വേഷണിക്കണമെന്നാണ് പരാതി.

തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നതായിരുന്നു തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാതിരിക്കാനാണ് പൊതുവായ പരാതിയിൽ പോലീസ് കേസെടുത്തത്.