video
play-sharp-fill
തൃശൂര്‍ പൂരം അട്ടിമറി : പരസ്യപ്രസ്താവന നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി ; പൂരം അട്ടിമറിക്ക് പിന്നില്‍ ഇടപെടലുകള്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പരസ്യ പ്രസംഗം നടത്തിയതിനെതിരെയാണ് പരാതി

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി. പൂരം അട്ടിമറിക്ക് പിന്നില്‍ ഇടപെടലുകള്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബി ഗോപാല കൃഷ്ണന്‍ പരസ്യ പ്രസംഗം നടത്തിയതിനെതിരെയാണ് പരാതി.

സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ മനോജ് ഭാസ്‌ക്കറാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബി ജെ പി നേതാക്കളുടെ പൂര ദിവസത്തെ ഇടപൊലുകളെ കുറിച്ച് പരസ്യമായി പ്രസംഗിക്കുക വഴി തൃശൂര്‍ പൂരം കലക്കലിനു പിന്നില്‍ സംഘപരിവാറാണെന്ന് തോന്നിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നത് വിവാദമായ സാഹചര്യത്തിലാണ് ആംബുലന്‍സ് അയച്ചത് തങ്ങളാണെന്ന തരത്തില്‍ ബി ജെ പി നേതാവ് അവകാശപ്പെട്ടത്.