play-sharp-fill
പൂരം പൊടിപൂരം..! നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍..! തലയെടുപ്പോടെ ഗജവീരന്മാർ..! പൂരപ്രേമികൾ വടക്കുംനാഥന്റെ മണ്ണിലേക്ക്..!

പൂരം പൊടിപൂരം..! നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍..! തലയെടുപ്പോടെ ഗജവീരന്മാർ..! പൂരപ്രേമികൾ വടക്കുംനാഥന്റെ മണ്ണിലേക്ക്..!

സ്വന്തം ലേഖകൻ

തൃശൂർ : വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തെ വരവേറ്റ് പൂരനഗരി. കണിമംഗലം ശാസ്താവ് വടക്കുംനാഥക്ഷേത്രത്തിലേക്ക് എഴുന്നെള്ളി എത്തിയതോടെ പൂരത്തിന് തുടക്കമായി
തുടർന്നാണ് ഘടകപൂരങ്ങളെത്തിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ വഴിനീളെ കാത്തുനിന്നത്. വൻ ജനാവലിയാണ് പൂരനഗരിയെ സമ്പുഷ്ടമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 11-ന് മഠത്തിൽ വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും അരങ്ങേറും. പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്കുശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കും.

തുടർന്ന് വർണാഭമായ തെക്കോട്ടിറക്കവും പൂരത്തിന്റെ വർണപ്പൊലിമ വിളിച്ചറിയിക്കുന്ന കുടമാറ്റവും നടക്കും.

പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനും ആണ് ഇക്കുറി എഴുന്നള്ളുന്നത്.