video
play-sharp-fill

Monday, May 19, 2025
HomeMainതൃശ്ശൂർ പൂരത്തിൻ്റെ ഏകോപന ചുമതല ഇനി മുതൽ റവന്യൂ വകുപ്പിന്; സുരക്ഷ ഉത്തരവാദിത്വം പൊലീസിന്;...

തൃശ്ശൂർ പൂരത്തിൻ്റെ ഏകോപന ചുമതല ഇനി മുതൽ റവന്യൂ വകുപ്പിന്; സുരക്ഷ ഉത്തരവാദിത്വം പൊലീസിന്; പൂരം കഴിഞ്ഞതിന് പിന്നാലെ പൊതു മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ; സര്‍ക്കുലര്‍ പുറത്തിറക്കി ചീഫ് സെക്രട്ടറി

Spread the love

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശമാണ് ചീഫ് സെക്രട്ടറി ഡോ.ജയതിലക് സർക്കുലറായി പുറത്തിറക്കിയത്. തൃശ്ശൂർ പൂരം നടത്തിപ്പിന് പൊതു മാർഗ്ഗനിർദേശം ഇല്ലാത്തതിനാലാണ് പുതിയ സർക്കുലറെന്നും വിശദീകരണത്തില്‍ പറയുന്നു.

ഇത് പ്രകാരം പൂരത്തിൻ്റെ ഏകോപന ചുമതല റവന്യൂ വകുപ്പിനാണ്. വെടിക്കെട്ട് ഏകോപനവും റവന്യൂ വകുപ്പിന്റേതാണ്. സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വകുപ്പില്‍ നിന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പൂരം ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു. പൊതു നിയമങ്ങള്‍, കോടതിവിധി , സർക്കാർ ഉത്തരവ് , എന്നിവ ജില്ലാ ഭരണകൂടം ഉറപ്പാക്കും. മോട്ടോർ വാഹന വകുപ്പിനാണ് വാഹനങ്ങളുടെയും ആംബുലൻസിൻ്റെയും സഞ്ചാരത്തിൻ്റെ ഏകോപനം.

പാപ്പാന്മാർക്കും പട്ട കൊണ്ടുവന്നവർക്കും വനം വകുപ്പ് തിരിച്ചറിയല്‍ കാർഡ് നല്‍കാനും മാർഗനിർദേശത്തില്‍ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments