ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയേറി ; ക്ഷേത്ര ചടങ്ങുകള്‍ നടന്നത് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയേറി ; ക്ഷേത്ര ചടങ്ങുകള്‍ നടന്നത് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്

സ്വന്തം ലേഖക

തൃശൂര്‍ : പൂര പ്രേമികളുടെ ഏറ്റവും വലിയ ആഘോഷമായ തൃശൂ പൂരത്തിന് കൊടിയേറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുടമാറ്റവും വെടികെട്ടും ഒന്നുമില്ലാതെയായിരിക്കും ഇത്തവണ പൂരം നടക്കുക. പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തുടര്‍ന്ന് തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍ 12 നും കൊടിയേറി.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊടിയേറ്റ ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.

തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമായി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം നല്‍കിയിരുന്നത്. . ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .

കൊടിയേറ്റ ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുപ്പിച്ചിരുന്നില്ല . എല്ലാ സുരക്ഷാമുന്‍കരുതലും സ്വീകരിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.